മഴയുടെ സൗന്ദര്യം അതെത്ര കണ്ടാലും മതിവരില്ല,,,, പ്രവാസ ജീവിതം തുടങ്ങിയതില്‍ പിന്നെ ഫോട്ടോകളിലൂടെയും ടെലിവിഷനില്‍ കൂടിയും മാത്രമേ മഴയുടെ സൗന്ദര്യം കാണാന്‍ സാധിച്ചിട്ടുള്ളു,,, നാട്ടില്‍ ചെല്ലുമ്പോള്‍ മഴയത്ത് കൂടി നടക്കാനും മഴ പെയ്തു തീര്‍ന്ന ശേഷം റോഡിലൂടെയൊഴുകുന്ന കലക്കവെള്ളത്തില്‍ കൂടി ചെളി തെറിപ്പിച്ചു കൊണ്ട് ഓടാനുമുള്ള മോഹങ്ങളൊക്കെയുണ്ടാകുമെങ്കിലും നാട്ടിലെത്തിയാല്‍ ഏതൊരു പ്രവാസിയും ചെയ്യുന്നപോലെ ഇസ്തിരി ചുളിയാത്ത ഡ്രസ്സുമിട്ട് ആളെ മയക്കുന്ന സ്പ്രേയുമടിച്ച് അറബിനാട്ടിലെ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് സമയാസമയം കാച്ചി കൊണ്ടിരിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും പെട്ടുപോകും,, അല്ലെങ്കില്‍ നാട്ടുകാര്‍ എന്നെയും പെടുത്തികളയും,,, അതിനിടയില്‍ മഴക്കാല മോഹങ്ങളെല്ലാം മനസ്സിന്റെ ഏതോ അടിതട്ടില്‍ മറഞ്ഞു കിടക്കും,,,, പിന്നെ പ്രവാസ ജീവിതത്തിലേക്ക് തിരിച്ചു വന്നാലാണ് പഴയമോഹങ്ങളെല്ലാം വീണ്ടും മനസ്സില്‍ ഉയര്‍ന്നുവരുക,,, ഏതായാലും എന്റെ മനസ്സിലെ മോഹങ്ങള്‍ക്ക് ഉണര്‍വേകാന്‍ സഹായകമായ കുറച്ച് മഴക്കാല ചിത്രങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ,,,,, ഈ ഫോട്ടോകള്‍ കണ്ട് ആരുടെയെങ്കിലും മനസ്സിന്റെ ഉള്ളില്‍ മറഞ്ഞു കിടന്നിരുന്ന മഴക്കാല മോഹാങ്ങള്ക്ക് ജീവന് വെക്കുമെന്ന പ്രതീക്ഷയോടെ ഈ ഫോട്ടോസ് ഏവര്‍ക്കുമായി സമര്‍പ്പിക്കുന്നു,,,
എല്ലാം കലങ്ങിതെളിയാന്‍ വേണ്ടി,,,
മഴയുടെ ചെങ്ങാതിമാര് പുഴയോരത്ത്,,,,
പുഴയോട് കൂട്ടു കൂടാന്‍ ,,
പ്രതീക്ഷ കൈവിടാതെ,,,
എല്ലാം വെടിപ്പാക്കാന്‍ ,,
ഒരു നോക്കു കാണാന്‍,,ഒരു കുടക്കീഴില്,,
മഴവെള്ളത്തിനെന്തു റോഡ്,,,
മഴക്കു ശേഷമുള്ള ശാന്തത,,,
എല്ലാവര്ക്കും നന്ദി,,,,, പുതിയ വിശേഷങ്ങളുമായി വീണ്ടും കാണാം,,,,,,
NB :-ഫോട്ടോകള്‍ അയച്ചു തന്നത് അബ്ദുല്‍ ലത്തീഫ് പാഴൂര്‍
എല്ലാം കലങ്ങിതെളിയാന്‍ വേണ്ടി,,,
മഴയുടെ ചെങ്ങാതിമാര് പുഴയോരത്ത്,,,,
അടിതെറ്റിയാല്‍,,,,
പുഴയോട് കൂട്ടു കൂടാന്‍ ,,
പ്രതീക്ഷ കൈവിടാതെ,,,
എല്ലാം വെടിപ്പാക്കാന്‍ ,,
ഒരു നോക്കു കാണാന്‍,,ഒരു കുടക്കീഴില്,,
അടുത്ത മഴക്കു കാതോര്‍ത്ത്,,,
മഴവെള്ളത്തിനെന്തു റോഡ്,,,
മഴക്കു ശേഷമുള്ള ശാന്തത,,,
തപ്പി നോക്കട്ടെ വല്ലതും കിട്ടിയാലോ,,,
എല്ലാവര്ക്കും നന്ദി,,,,, പുതിയ വിശേഷങ്ങളുമായി വീണ്ടും കാണാം,,,,,,
NB :-ഫോട്ടോകള്‍ അയച്ചു തന്നത് അബ്ദുല്‍ ലത്തീഫ് പാഴൂര്‍












ഓരോ ഫോട്ടോ കാണുമ്പോഴും കുട്ടിക്കാല സ്മരണകള്‍ മനസ്സിലേക്ക് ഓടിയെത്തുന്നു ,,,,, മറക്കാനാവാത്ത ഒരുപാട് നിമിഷങ്ങള്‍ ,,,, ഗ്രഹാതുരുത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ ,,,,,,,,,,!!!!!
മറുപടിഇല്ലാതാക്കൂശരിയാണ്,,, നമ്മുടെ ബാല്യകാലത്തെ ഓര്‍മ്മകള്‍ നമ്മളിലെന്നും പുത്തനുണര്‍വുണ്ടാക്കും,,, കാരണം ബാല്യകാല ഓര്‍മ്മകളെല്ലാം അത്രയും മധുരമുള്ളതായിരുന്നല്ലൊ,,,ഓര്‍മ്മകള്‍ പരസ്പരം പങ്കുവെക്കുമ്പോള്‍ അതിന് ഇരട്ടി മധുരമാകും ഉണ്ടാകുക,,,,,,,,,
മറുപടിഇല്ലാതാക്കൂനല്ല രസം ഫോട്ടോകൾ കാണാൻ. ശരിക്കും വീടിനപ്പുറത്ത് നിന്നെടുത്ത ചിത്രങ്ങൾ പോലെ. നന്നായിരിക്കുന്നു. ആശംസകൾ.
മറുപടിഇല്ലാതാക്കൂകമന്റിയതിനു നന്ദി,,, മഴയുടെ സൗന്ദര്യം അതെത്ര കണ്ടാലും മതിവരില്ല,,, പുതിയ വിശേഷങ്ങളുമായി ഇനിയും വരാം,,,
മറുപടിഇല്ലാതാക്കൂ