ഏകദേശം നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രദേശത്തെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടേയും ചെറുപ്പക്കാരുടെയും കൂട്ടായ്മയില്‍ നരിക്കുളം ബദര്‍ ജുമാമസ്ജിദിനു സമീപം തുടങ്ങിയതാണ് മലര്‍വാടി ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്.അന്നുതൊട്ട് പ്രദേശത്തെ ദൈന്യംദിനകാര്യങ്ങളില്‍ തങ്ങളുടെ സാനിധ്യമറിയിച്ച് കൊണ്ട് പ്രദേശവാസികള്‍ക്കിടയില്‍ നിറഞ്ഞു നിന്ന മലര്‍വാടിയുടെ നാലാം വാര്‍ഷികം വിവിധ കലാപരിപാടികളോട് കൂടി നാട്ടുകാരുടെ നിറഞ്ഞ സഹകരണത്തോടെ കൊണ്ടാടി.സൂര്യ ടിവി രസികരാജ ഫെയിം ഇടവേള റാഫി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പ്രദേശത്തെ വിവിധ രാഷ്ട്രീയകക്ഷികളിലെ പ്രധിനിധികളും പങ്കെടുത്തു.തുടര്‍ന്നു നടന്ന കോമഡി ഷോയും ഗാനമേളയും ചടങ്ങിന്‍റെ മാറ്റ് കൂട്ടി.നാട്ടുകാരുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് പരിപാടി വന്‍ വിജയമായി.ഗ്രാമീണമേഖലകളില്‍ നടക്കുന്ന ഇത്തരം പരിപാടികള്‍ നാട്ടിലെ സൗഹ്രുദവും പരസ്പര സഹകരണവും ഊട്ടിയുറപ്പിക്കാന്‍ ഉതകുമാറാകട്ടെ,,,,
ഇനി ഏവര്‍ക്കും വാര്‍ഷികാഘോഷപരിപാടികളിലെ കുറച്ച് ഫോട്ടോസ്,,,,,
ഫാരിസ്.സി (സെക്രട്ടറി)
മണികണ്ടപ്രസാദ് (പ്രസിഡന്‍റ്)
ഇടവേള റാഫി (സൂര്യ ടിവി രസികരാജ ഫെയിം)
കെടി.സിദ്ദിക്
അസ്ക്കര്‍ കോട്ടയില്‍
അലി തൊട്ടിയില്‍
ഷറഫുദ്ദീന്‍
കുഞ്ഞാപ്പു
സമീര്‍ പാഴൂര്‍
വാര്‍ഷികാഘോഷ പരിപാടികളില്‍ നിന്നുള്ള ചില നിമിഷങ്ങള്‍,,,
വാര്‍ഷിക പരിപാടികളില്‍ മാത്രമൊതുങ്ങാതെ നാട്ടിലെ ജനങ്ങള്‍ക്കുപകാരപ്രദമാകുന്ന ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ കാഴ്ച്ച വെക്കാന്‍ മലര്‍വാടിക്കു കഴിയട്ടെയെന്നും അതിനെല്ലാം നാട്ടുകാരുടെ നിറഞ്ഞ സഹകരണമുണ്ടാകട്ടെയെന്നും ആശംസിക്കുന്നു,,,,,
ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാനും അതു വിജയിപ്പിക്കാനും കഴിഞ്ഞ മലര്‍വാടിക്ക് എന്‍റെ അഭിവാദ്യങ്ങള്‍,,,,,
പുതിയ വിശേഷങ്ങളുമായി വീണ്ടും കാണാം,,,,,










































അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ