2012 ഫെബ്രുവരി 23, വ്യാഴാഴ്‌ച

നരിക്കുളത്തിന്‍റെ സ്വന്തം മിനര്‍‌വ,,,

              നരിക്കുളമെന്ന ഗ്രാമത്തെ കുറിച്ച് പറയുമ്പോള്‍ മിനര്‍‌വയെകുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല.ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നരിക്കുളത്തെ ഒരുകൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായി രൂപീകരിച്ച ക്ലബ് ആണ് മിനര്‍‌വ കലാ-സാംസ്കാരിക സമിതി.എണ്‍പതുകളുടെ അവസാനത്തില്‍ മിനര്‍‌വ രൂപീകരിക്കുമ്പോള്‍ ഞാനൊരു ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.1989 ലാണ് മിനര്‍‌വ രജിസ്റ്റര്‍ ചെയ്തത് (റജി:265/89).കുറ്റിപ്പുറം പഞ്ജായത്തിലെ ആദ്യകാല രജിസ്റ്റേര്‍ഡ് ക്ലബുകളിലൊന്ന്.ഗ്രാമത്തിലെ സൗഹ്രുദ കൂട്ടായ്മക്ക് ഒരു കേന്ദ്രം വേണമെന്ന ആവശ്യാര്‍ത്ഥം കണക്കശേരി അബൂബക്കര്‍(ബാവ),എം.പി.എസ് അലി(മാനു),കെ.പി.ദിനേശ്(ബാബു),കല്ലിങ്ങല്‍ ഹംസ(കുന്മാന്‍) , ചാഞ്ജാത്ത് അലി,etc... തുടങ്ങി അന്നത്തെ കുറച്ച് യുവാക്കളുടെ നേത്യത്വത്തിലാണ് മിനര്‍‌വ പ്രവര്‍ത്തനമാരംഭിച്ചത്. നരിക്കുളമെന്ന കൊച്ചു ഗ്രാമം മറ്റു പ്രദേശങ്ങളില്‍ അറിയപ്പെടാന്‍ മിനര്‍‌വ‌യുടെ പ്രവര്‍ത്തനം കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. വളരെ ആഘോഷപൂര്‍‌വം. എല്ലാവരും അറിഞ്ഞ് പ്രവര്‍ത്തനം ആരംഭിക്കുകയും ഒരു സുപ്രഭാതത്തില്‍ ആരുമറിയാതെ  പ്രവര്‍‌ത്തനം നിലക്കുകയും ചെയ്യുന്ന ഒന്നാണല്ലൊ സാധാരണ സാംസ്കാരിക സമിതികള്‍. ഇടക്കാലത്ത് ചില കാരണങ്ങളാല്‍ മിനര്‍‌വയുടെ പ്രവര്‍ത്തനവും നിലച്ചെങ്കിലും തൊണ്ണൂറുകളുടെ അവസാനത്തില്‍ ഷരീഫ്,ഫൈസല്‍ ബാബു,രാജന്‍,സുലൈമാന്‍,etc.... തുടങ്ങിയവരുടെ നേത്യത്വത്തില്‍ പുതിയ കമ്മിറ്റി രൂപീകരിച്ച് വീണ്ടും പ്രവര്‍‍ത്തനം തുടങ്ങി.
             ആദ്യകാലത്ത് സ്പോര്‍ട്സിനും ഗയിംസിനും പ്രാധാന്യം കൊടുത്തിരുന്ന മിനര്‍‌വ. പിന്നീട് കലാ സാംസ്കാരിക പ്രവര്‍‌ത്തനങ്ങളിലും മികവു പുലര്‍ത്തി.ഉന്നത വിജയം നേടിയ നാട്ടിലെ വിദ്യാര്‍‌ത്ഥികളെ വാര്‍ഷികാഘോഷ വേളകളില്‍  ആദരിക്കുകയും നാട്ടിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം കൊടുക്കുകയും ചെയ്ത് നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരുകൂട്ടം ഊര്‍ജ്വസ്വലരായ ചെറുപ്പക്കാരുടെ പ്രവര്‍‌ത്തന മികവിന്‍റെ ഫലമായാണ് സാമ്പത്തിക പരിമിതികളുണ്ടായിട്ടും മറ്റുചില പരിമിതികളുണ്ടായിട്ടും മിനര്‍‌വക്ക് മുന്നോട്ടു പോകാന്‍  പ്രചോദനം നല്‍കിയത്.നല്ലൊരു ക്രിക്കറ്റ് ടീമുണ്ടായിരുന്ന മിനര്‍‌വ തൊട്ടടുത്ത പ്രദേശങ്ങളിലെല്ലാം പോയി കളിച്ച് ഒരുപാട് ട്രോഫികള്‍ നേടിയിട്ടുണ്ട്. പഠനകാലത്ത് മിനര്‍‌വയില്‍ അംഗമായിരുന്നെങ്കിലും പഠനം കഴിഞ്ഞ ശേഷമാണ്  ഞാന്‍ സജീവമായി ക്ലബ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയത്.പഴയ കമ്മിറ്റിയില്‍ പെട്ടവരെല്ലാം വിദേശങ്ങളില്‍ ജോലി തേടിപോയപ്പോള്‍ ക്ലബിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലായി.പിന്നീട് റസാക്ക്,ഷിഹാബ്,കമറു,മുത്തു,അപ്പു,മനോജ്,മരക്കാര്‍,സിദ്ധീക്,etc.... തുടങ്ങി എന്‍റെ തലമുറയില്‍ പെട്ടവര്‍ (പേര് വിട്ടുപോയവര്‍ ക്ഷമിക്കുക,ഓര്‍മ്മയിലുള്ളത് എഴുതിയതാണ്)  ചേര്‍ന്ന് പ്രവര്‍ത്തനം തുടര്‍ന്നു.ഞങ്ങളുടെ നേത്യത്വത്തില്‍ ക്ലബിന്‍റെ പ്രവര്‍ത്തനം.കുറച്ച് കൂടി നന്നായി കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ വര്‍ഷ‌വും നാട്ടിലെ  കുട്ടികളുടെ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി വാര്‍ഷികാഘോഷങ്ങള്‍ നടത്തിയിരുന്നു,,,ഇതിനെല്ലാം നാട്ടുകാരുടെ എല്ലാവിധ സഹകരണങ്ങളുമുണ്ടായിരുന്നു.നാട്ടിലെ ഉത്സവമായിട്ടാണ് എല്ലാവരുമതിനെ കണ്ടിരുന്നത്.   
                       സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ഞങ്ങളുടെ കൂട്ടത്തിലുള്ളവരെല്ലാം ജോലി ആവശ്യാര്‍ത്ഥം. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയി.അവസാനം സാഹചര്യം എന്നേയുമൊരു പ്രവാസിയാക്കി.2009 ഓടെ ക്ലബിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച മട്ടായി.പുതിയ തലമുറയില്‍ പെട്ടവര്‍ വേണ്ടരീതിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതിനാലാണ്. ഇങ്ങനെയൊക്കെ സംഭവിച്ചത്.ഭാവിയില്‍ ചിലപ്പോള്‍ പുതിയ ടീം വരാതിരിക്കില്ല. അങ്ങനെ വരികയാണെങ്കില്‍ എല്ലാവിധ സഹകരണവും പഴയ പ്രവര്‍ത്തകരില്‍ നിന്നുണ്ടാകട്ടെ. എന്നാല്‍ മാത്രമെ ഇത്തരം ക്ലബുകള്‍ ഇന്നത്തെ കാലത്ത് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളു.അതിന്‍റെ ഉത്തമ ഉദാഹരണമാണ്, ഞങ്ങളുടെ ഗ്രാമത്തിന്‍റെ തൊട്ടടുത്ത പ്രദേശമായ പാഴൂരിലെ യൂത്ത്‌വിംഗ്.എന്തിന്‍റെ പേരില്‍ തുടങ്ങിയ സംഘടനയാണെങ്കിലും ഒരു സാംസ്കാരിക സമിതിയെന്ന നിലയില്‍  അതിപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്നത് അവിടുത്തെ നാട്ടുകാരുടെ കൂട്ടായ പ്രവര്‍ത്തന ഫലമായാണ്.  അത് അംഗീകരിച്ചു കൊടുക്കുക തന്നെ വേണം. കര്‍മ്മശേഷിയുള്ള  യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ മനസ്സില്‍ യുവത്വം കാത്തു സൂക്ഷിക്കുന്ന പ്രായമായവര്‍ എത്രയോപേരുണ്ടവിടെ.അതുതന്നെയാണ് അവരുടെ വിജയവും.
                  മഹാത്മാ ഗാന്ധിയൊരിക്കല്‍ പറഞ്ഞു,ഇന്ത്യയുടെ ആത്മാവ് സ്ഥിതി ചെയ്യുന്നത് ഗ്രാമങ്ങളിലാണെന്ന്,, ഗ്രാമങ്ങളിലെ ഗ്രാമീണത നില നിറുത്താന്‍ സന്തോഷവും സമാധാനവും കളിയാടാന്‍,പരസ്പര സഹകരണങ്ങള്‍  നിലനില്‍ക്കാന്‍ ഇത്തരം സാംസ്കാരിക സമിതികള്‍ നിലനില്‍ക്കേണ്ടത് കലഘട്ടത്തിന്‍റെ അനിവാര്യതയാണ്.അല്ലാത്ത പക്ഷം അന്യോനിസം തീരെയില്ലാത്ത അവനാനിസം മാത്രമായ ഒരു സമൂഹമാകും ഭാവിയില്‍ വരുക.
                      അതുകൊണ്ടൊക്കെ തന്നെ ഒരുകാലത്ത് ഞങ്ങളുടെ ഗ്രാമത്തിന്‍റെ ഹ്യദയതുടിപ്പായിരുന്ന മിനര്‍‌വ കലാ സാംസ്കാരിക സമിതി വീണ്ടും പഴയകാല പ്രൗഡിയോടെ പ്രവര്‍ത്തനം തുടങ്ങട്ടെയെന്നാശംസിക്കുന്നു,,,,അതിനു ഇന്നത്തെ തലമുറയില്പേട്ടവരുടെ കര്‍മ്മശേഷി നല്ലരീതിയില്‍ ഉപയോഗിക്കട്ടെ,,,നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചാല്‍ തീര്‍ച്ചയായും നാട്ടിലെയെല്ലാവരുടേയും പിന്തുണയവര്‍ക്കു കിട്ടുകതന്നെ ചെയ്യും.

                ഇനി നിങ്ങള്‍ക്കായി വാര്‍ഷികാഘോഷത്തോടനുബന്ധിച്ചെടുത്ത കുറച്ചു പഴയ ഫോട്ടോസ്,,,,


                                                           ഉത്ഘാടന വേദിയില്‍ നിന്ന്,,,,,
                                                   

                                                             ഇത് വെറുമൊരു പരീക്ഷണം,,,,, 
                                    

                                                    ആശാനും ശിഷ്യന്മാരും,,,,, സിദ്ധിയും ടീമും,,,
                                        

                                                            കലാ പരിപാടികളില്‍ ചിലത്,,,

                                  

                            









                                                                  ഗാനമേളയില്‍ നിന്ന്,,,,,,




















            പാഴൂര്‍ യൂത്ത്‌വിംഗ് വാര്‍ഷികാഘോഷവേളയില്‍ ഞങ്ങളവതരിപ്പിച്ച കോമഡി സ്കിറ്റില്‍ നിന്ന്,,
                                                                സിദ്ധിക്കിനും റഹീമിനുമൊപ്പം,,,,,




പഴയ വീഡിയോസില്‍ നിന്നെടുത്ത ഫോട്ടാസാണ്,,,,, വലിയ ക്ലിയറ് കാണില്ല,,,,,,,   പഴയ ചില ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കാന്‍ വേണ്ടി പോസ്റ്റ് ചെയ്തതാണ്,,,, 
തത്ക്കാലം നിറുത്തുന്നു,,,,,
 ഏതായാലും പുതിയ വിഷേഷങ്ങളുമായി വീണ്ടും കാണാം,,,,



   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ