ഇത് പാഴൂര്‍,,നരിക്കുളത്തിനോട് തൊട്ടുകിടക്കുന്ന ഗ്രാമം. എനിക്കോര്‍മ്മവെച്ച കാലം മുതല്‍ പാഴൂരില്‍ രണ്ടു രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളേയും കൊടികളേയുമാണ് പ്രധാനമായും കണ്ടിട്ടുണ്ടായിരുന്നത്,, അതിലൊന്നാമതായി കോണ്‍ഗ്രസ്സും പിന്നെ ലീഗുമായിരുന്നു ആ രണ്ടു പാര്‍ട്ടികള്‍. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോട് മമതയുള്ള ചുരുക്കം ചിലരുണ്ടായിരുന്നെങ്കിലും അവരാരും അതു പുറമെ കാണിക്കാറുണ്ടായിരുന്നില്ല. പാഴൂരിനു ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളിലൊക്കെ രാഷ്ട്രീയ മാറ്റങ്ങളുണ്ടായെങ്കിലും പാഴൂരിനെ അതൊരിക്കലും ബാധിച്ചിരുന്നതായി എനിക്കു തോന്നിയിട്ടില്ല.എന്നാല്‍ ഈ അടുത്ത കാലത്തായി പാഴൂരും മാറികൊണ്ടിരിക്കുന്ന കാഴ്ചയാണു കാണാന്‍ സാധിക്കുന്നത്. തീര്‍ച്ചയായും തന്‍പ്രമാണിത്വവും സ്വജനപക്ഷപാതവും മറ്റ് അഴിമതികളുടെ കഥകളുമാകണം പുതിയ തലമുറയില്‍ പെട്ട ഒരു കൂട്ടം ചെറുപ്പക്കാരെ ചെങ്കൊടിയേന്തിയ വിപ്ലവ പ്രസ്ഥാനത്തിലേക്കടുപ്പിച്ചത്. അല്ലെങ്കിലും അന്യോനിസത്തില്‍ നിന്നും അവനാനിസത്തിലേക്ക് നേതാക്കള്‍ മാറുമ്പോള്‍ അണികള്‍ പുതിയ തട്ടകങ്ങള്‍ തേടുക സ്വാഭാവികമാണ്.
ചുവപ്പിന്‍റെ ഒരു കാറ്റുപോലും ചെല്ലാന്‍ മടിച്ചിരുന്ന പാഴൂരില്‍ വിപ്ലവ പ്രസ്ഥാനത്തിന്‍റെ പുതിയൊരൊഫീസു തുറന്ന് പ്രവര്‍ത്തനം പല മേഘലകളിലേക്കും വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്
പാഴൂരിലെ ചുവപ്പിന്‍റെ പോരാളികള്‍,,
ജനോപകാരങ്ങളായ പ്രവര്‍ത്തങ്ങളുമായ് ഇനിയും ഒരുപാട് മുന്നോട്ടു പോകാന്‍ ചുവപ്പിന്‍റെ പോരാളികളുടെ വിപ്ലവതേരിനു കഴിയട്ടെ എന്നാശംസിക്കുന്നു,,,
![]() |
| ഓഫീസ് ഉത്ഘാടന വേളയില്‍ നിന്നും,, |
![]() |
| പാഴൂരിലും ചെങ്കൊടി,, |
സി.പി.ഐ എം കാല്‍നട ജാഥാ സ്വീകരണം,,
(മുന്‍പിതുപോലൊരു കാഴ്ച്ച സ്വപ്നങ്ങളില്‍ മാത്രം)
![]() |
| സി.പി.ഐ എം കാല്‍നട ജാഥ |


സി.പി.ഐ എം കാല്‍നട ജാഥാ സ്വീകരണം,, പാഴൂര്‍
പുതുവര്‍ഷദിനത്തില്‍ അങ്കനവാടി കുരുന്നുകള്‍ക്കൊപ്പം,,,
പുതുവര്‍ഷദിനത്തില്‍ അങ്കനവാടി കുരുന്നുകള്‍ക്കൊപ്പം,,,
![]() |
| റെഡ് ആര്‍മി,, ഫുട്ബാള്‍ ടീം - പാഴൂര്‍ |
![]() |
| റെഡ് ആര്‍മി,, ഫുട്ബാള്‍ ടീം - പാഴൂര്‍ |
ഏതായാലും 'മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണെന്ന' തത്വത്തിന് പാഴൂരും ഭാഗമായിരിക്കുകയാണ്. തന്‍പ്രമാണിത്വക്കാരുടെ അഹന്തതക്കു മൂക്കു കയറിട്ട പാഴൂരിലെ ചുവപ്പിന്‍റെ പോരാളികള്‍ക്ക് ഒരായിരം വിപ്ലവാഭിവാദ്യങ്ങള്‍,,
"ഒരുപിടിയരളിപ്പൂക്കളുമായ്
അരുണപതാകയുമായ്
വരവേല്‍ക്കുന്നു ഞങ്ങള്‍ "- ലാല്‍സലാം





















അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ