ഇന്ന് നാട്ടിൽ ഏറ്റവും വിലപിടിപ്പുള്ള വസ്തുവായി കുടിവെള്ളം മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ഈ അവസരത്തിൽ യാതൊരു സ്വാർത്ഥലാഭവുമില്ലാതെ കുടിവെള്ളവിതരണം നടത്തി മാത്യകയാകുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരും ഡിവൈഎഫ്ഐ എന്ന പ്രസ്ഥാനവും. കഴിഞ്ഞപ്രാവശ്യം കുടിവെള്ളക്ഷാമം തുടങ്ങിയസമയത്ത് തന്നെ അതിന് പരിഹാരമെന്നോണം നരികുളത്തെ കളിക്കൂട്ടുകാർ എന്ന വാട്സാപ്പ് ഗ്രൂപ്പിലെ ഒരുകൂട്ടം ചെറുപ്പക്കാർ മുൻകയ്യെടുത്ത് വണ്ടിയിൽ വെള്ളം വിതരണം ചെയ്യാനായി രണ്ട് വാട്ടർ ടാങ്കുകൾ വാങ്ങുകയും കുടിവെള്ളവിതരണം നരിക്കുളത്തെ മിനർവ സാംസ്കാരികസമിതിയുടെയും ഡിവൈഎഫ്ഐ യുടെയും പ്രവർത്തകർ ഏറ്റെടുക്കുകയും ജാതിമതകക്ഷി രാഷ്ട്രീയ ഭേദമന്യേ മൂന്നാം വാർഡിലും അയൽ വാർഡുകളിലെ ചില ഭാഗങ്ങളിലും വിതരണം ചെയ്യുകയും ചെയ്ത് നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
മൂന്നാം വാർഡിലെ ജനകീയ മെമ്പറും നാട്ടിലെ പൊതുപ്രവർത്തകൻ സലീമിന്റെ പത്നിയുമായ ജസീന സലീമിന്റെ പൂർണപിന്തുണ എല്ലാ പ്രവർത്തനങ്ങൾക്കുമുണ്ടായത് പ്രശംസനീയമാണ്. യാതൊരു ലാഭേച്ഛയുമില്ലാതെ തന്‍റെ ഉപജീവനമാർഗമായ ലോറി കുടിവെള്ളവിതരണത്തിന് വിട്ടുനിന്ന സലീമിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. 10000 ലിറ്ററിൽ കൂടുതൽ വെള്ളമാണ് ഓരോ പ്രാവശ്യവും വിതരണം ചെയ്തോണ്ടിരിക്കുന്നത്. ഈ പ്രാവശ്യത്തെ കുടിവെള്ളവിതരണത്തിന് ഡിവൈഎഫ്ഐ പകരനെല്ലൂർ യൂണിറ്റുകൂടി മുന്നോട്ട് വന്നത് ആശാവഹമാണ്. രാഷ്ട്രീയത്തിനപ്പുറത്ത് ജനോപകാരപ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കലാകണം ഓരോ സംഘടനകളും ചെയ്യേണ്ടത്.
400 ലിറ്റർ വെള്ളം കൊടുക്കാൻ നാൽപ്പതുപേരുടെ ഫോട്ടോയും നാടൊട്ടുക്ക് ഫ്‌ളക്‌സും ചാനലിൽ വാർത്തയും കൊടുത്ത് സ്വന്തക്കാർക്ക് മാത്രം കുടിവെള്ളം ഉറപ്പുവരുത്തിയിരുന്ന പ്രാദേശിക ഇന്റർനാഷണൽ സംഘടനകളെന്ന് മേനിനടിക്കുന്നവർ ഇവരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. പ്രത്യേകിച്ച്
കുടിവെള്ളത്തിൽ രാഷ്ട്രീയം കലർത്താൻ നോക്കിയ 'ചില' പ്രാദേശിക നേതാക്കളും അവരുടെ 'ചില' അണികളും ഇവരെ മാത്യകയാക്കുന്നത് നല്ലതാണ്.
സംസ്ഥാന സർക്കാറിന്റെ വരൾച്ചാ നിവാരണ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ കളക്ടറുടെ പ്രത്യേക നിർദേശ പ്രകാരം മൂന്നാം വാർഡിൽ കൊളത്തോൾ കരിയാര കുന്നിന് സമീപം സ്ഥാപിച്ച വാട്ടർ കിയോസ്കിനെതിരെ പടവാളെടുക്കുന്നവർ ഓർക്കേണ്ട ഒരു കാര്യമുണ്ട്. കുറ്റിപ്പുറം പഞ്ചായത്തിന് കഴിയാത്തത് മറ്റുപലരുടെയും സഹായത്തോടെ കൊണ്ട് വന്നതിനെ അപഹസിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമെന്നെ പറയാൻ കഴിയൂ.ഇനിയെങ്കിലും രാഷ്ട്രീയത്തിനതീതമായി നാടിൻറെ നന്മക്ക് വേണ്ടി പ്രവർത്തിക്കാൻ ശ്രമിക്കുക.
ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യെ കുടിവെള്ളവിതരണത്തിന് സഹകരിച്ച എല്ലാനാട്ടുകാര്‍ക്കും ആശംസകള്‍..

സംസ്ഥാന സർക്കാറിന്റെ വരൾച്ചാ നിവാരണ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ കളക്ടറുടെ പ്രത്യേക നിർദേശ പ്രകാരം മൂന്നാം വാർഡിൽ കൊളത്തോൾ കരിയാര കുന്നിന് സമീപം സ്ഥാപിച്ച വാട്ടർ കിയോസ്ക
കുടിവെള്ളവിതരണത്തിന് വാട്ടർടാങ്ക് സംഭാവനചെയ്ത നരിക്കുളം കളിക്കൂട്ടുകാർ വാട്സാപ്പ് ഗ്രൂപ്പിനും
കുടിവെള്ളവിതരണത്തിന് നേത്യത്വം നൽകിയ ഡിവൈഎഫ്ഐ നരിക്കുളം, പകരനെല്ലൂർ യൂണിറ്റുകൾക്കും മിനർവ കലാ സാംസ്‌കാരിക സമിതിക്കും കുടിവെള്ളവിതരണത്തിന് ലാഭേച്ഛയില്ലാതെ വണ്ടി തന്നു സഹായിച്ച സലീമിനും കുടിവെള്ളത്തിന്റെ ശാശ്വതപരിഹാരത്തിനായി അഹോരാത്രം പരിശ്രമിക്കുന്ന ജനകീയമെമ്പർ ജസീന സലീമിനും ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ