മിനര്‍വ യെ കുറിച്ച് ഞന്‍ മുന്‍പു പറഞ്ഞിരുന്നു,,അറിയാത്തവര്‍ ഇവിടെ ക്ലിക്കുക,ഞങ്ങടെ നാട്ടിലെ ഏക സാംസ്കാരിക സമിതിയാണ് മിനര്‍വ.കുറച്ചു വര്‍ഷങ്ങളായി മിനര്‍വയുടെ പ്രവര്‍ത്തനം നിലച്ചമട്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം മിനര്‍വ വീണ്ടും സജീവമാകാനുള്ള ശ്രമത്തിലാണ്. അതിന്‍റെ മുന്നോടിയായി ഇപ്പോള്‍ നാട്ടിലുള്ള ചെറുപ്പക്കാരുടെയെല്ലാവരുടേയും കൂട്ടായ പരിശ്രമത്താല്‍ പുതിയ കെട്ടിടത്തിലേക്ക് മിനര്‍വ കലാ സാംസ്കാരിക സമിതിയെ മാറ്റുകയും പുതിയ കമ്മിറ്റി രൂപീകരിച്ച് പൂര്‍വാധികം ശക്തിയോടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു.പ്രവാസികളായ മിനര്‍വയുടെ മെംബര്‍മാരുടെ അകമഴിഞ്ഞ പിന്തുണയും ഇത്തരമൊരു മാറ്റത്തിന് സഹായകമായി.തീര്‍ച്ചയായും ഇത്തരം ക്ലബുകള്‍ക്കു മാത്രമേ നല്ലൊരു കൂട്ടായ്മ നാട്ടിന്‍പുറങ്ങളില്‍ ഉണ്ടാക്കാന്‍ കഴിയുകയുള്ളു. നാട്ടിന്‍പുറം നന്മകളാല്‍ സമ്യദ്ധം എന്ന പഴമൊഴി യാഥാര്‍ത്യമാക്കാന്‍ ഇത്തരം സാംസ്കാരിക സമിതികളും കൂട്ടായ്മകളും ഉണ്ടാകേണ്ടത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്.
മിനര്‍വ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിന്‍റെ കുറച്ച് ഫോട്ടോസ്,,,എന്‍റെ സുഹ്രുത്ത് അപ്പു അയച്ചു തന്നത്,,
പഴയ മിനര്‍വ നിന്നിരുന്ന കെട്ടിടം
ആരവമൊഴിയാതെ,,
ഇടവേളകളില്‍ അല്പ്പം നര്‍മ്മ സല്ലാപം ,,
അങ്കപ്പുറപ്പാട്,,, മനോജ്, ശ്രീജി,,
അല്പ്പം ചെസ്സും,,,
ഏതായാലും ഇത്തരമൊരു പരിപാടിക്ക് മുന്നിട്ടിറങ്ങിയ നാട്ടിലെ എല്ലാവര്‍ക്കും എന്‍റെ ഒരായിരം അഭിവാദ്യങ്ങള്‍,,, കൂടാതെ ഞങ്ങള്‍ പ്രവാസികളുടെ എല്ലാവിധ പിന്തുണയും അറിയിച്ച് കൊള്ളുന്നു,,,
ഞങ്ങടെ നാട്ടിലെ പുതിയ വിശേഷങ്ങളുമായി വീണ്ടും കാണാം,,
















നാട്ടിലും ഇങ്ങനെയൊരു കലാ സാംസ്ക്കാരിക സമിതിയുണ്ടായിരുന്നു. അപ്പൊ ഇതിന്റേയൊരു സന്തോഷം എന്താകുമെന്ന് എനിക്കൂഹിക്കാം. ആശംസകൾ.
മറുപടിഇല്ലാതാക്കൂ