2012 മാർച്ച് 19, തിങ്കളാഴ്‌ച

ഇത് യൂത്ത്‌വിംഗ്,,

ഇത് യൂത്ത്‌വിംഗ് പാഴൂര്‍,,
എന്‍റെ അയല്‍ ഗ്രാമമായ പാഴൂരില്‍ ഏകദേശം പതിനഞ്ജു  വര്‍‌ഷങ്ങള്‍ക്കു മുന്‍പ് ഒരു പറ്റം യുവാക്കളുടെ നേത്യത്വത്തില്‍ രൂപം കൊണ്ട സാംസ്കാരിക വേദി.ജനോപകാരപ്രദമായ ഒരുപാടു പ്രവര്‍‌ത്തനങ്ങള്‍ കാഴ്ചവെച്ച്  മറ്റുള്ള സാംസ്കാരിക സമിതികള്‍ക്ക് മാത്യകയായി ഇന്നും ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്നു. എപ്പോഴും പ്രവര്‍ത്തന സജ്ജരായ ഒരുപറ്റം യുവാക്കളും അവര്‍ക്കു പ്രോത്സാഹനം നല്‍കാന്‍ പക്വതയുള്ള മുതിര്‍ന്നവ‌രും കൂടിയാകുമ്പോള്‍ ഒരു സാംസ്കാരിക സമിതിക്കു ഒരുപാട് നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ തീര്‍ച്ചയായും കഴിയും.യൂത്ത്‌വിംഗിന്‍റെ കാര്യത്തിലും അങ്ങനെയൊരു ഘടകമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,,,

യൂത്ത്‌വിംഗിന്‍റെ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം നടത്തിയ സേവനവാരത്തില്‍ നിന്ന്,,



                                                         എല്ലാം അടിഞ്ഞഴുകിയപ്പോള്‍,,
                                           










                                             

















                                                              എല്ലാം കഴിഞ്ഞപ്പോള്‍,,,

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ജാതിമതകക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ഒറ്റകെട്ടായി നില്‍ക്കട്ടെ,,,, തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ഇവര്‍ക്കു കഴിയട്ടെ,,,,,

 യൂത്ത്‌വിംഗിന്‍റെ എല്ലാ പ്രവര്‍ത്തകര്‍ക്കും എന്‍റെ അഭിവാദ്യങ്ങള്‍,,,,

NB:- ഫോട്ടോകള്‍ക്ക് കടപ്പാട്: നൗഷാദ്.ഒ പാഴൂര്‍

2012 മാർച്ച് 11, ഞായറാഴ്‌ച

മഴക്കാലചിത്രങ്ങള്‍,,,

     മഴയുടെ സൗന്ദര്യം അതെത്ര കണ്ടാലും മതിവരില്ല,,,,  പ്രവാസ ജീവിതം തുടങ്ങിയതില്‍ പിന്നെ ഫോട്ടോകളിലൂടെയും ടെലിവിഷനില്‍ കൂടിയും മാത്രമേ മഴയുടെ സൗന്ദര്യം കാണാന്‍ സാധിച്ചിട്ടുള്ളു,,, നാട്ടില്‍ ചെല്ലുമ്പോള്‍ മഴയത്ത് കൂടി നടക്കാനും മഴ പെയ്തു തീര്‍ന്ന ശേഷം റോഡിലൂടെയൊഴുകുന്ന കലക്കവെള്ളത്തില്‍ കൂടി ചെളി തെറിപ്പിച്ചു കൊണ്ട് ഓടാനുമുള്ള മോഹങ്ങളൊക്കെയുണ്ടാകുമെങ്കിലും നാട്ടിലെത്തിയാല്‍ ഏതൊരു പ്രവാസിയും ചെയ്യുന്നപോലെ ഇസ്തിരി ചുളിയാത്ത ഡ്രസ്സുമിട്ട് ആളെ മയക്കുന്ന സ്പ്രേയുമടിച്ച് അറബിനാട്ടിലെ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് സമയാസമയം കാച്ചി കൊണ്ടിരിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും പെട്ടുപോകും,, അല്ലെങ്കില്‍ നാട്ടുകാര്‍ എന്നെയും പെടുത്തികളയും,,, അതിനിടയില്‍ മഴക്കാല മോഹങ്ങളെല്ലാം മനസ്സിന്‍റെ ഏതോ അടിതട്ടില്‍ മറഞ്ഞു കിടക്കും,,,, പിന്നെ പ്രവാസ ജീവിതത്തിലേക്ക് തിരിച്ചു വന്നാലാണ് പഴയമോഹങ്ങളെല്ലാം വീണ്ടും മനസ്സില്‍ ഉയര്‍ന്നുവരുക,,, ഏതായാലും എന്‍റെ മനസ്സിലെ മോഹങ്ങള്‍ക്ക് ഉണര്‍‌വേകാന്‍ സഹായകമായ കുറച്ച് മഴക്കാല ചിത്രങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ,,,,, ഈ ഫോട്ടോകള്‍ കണ്ട് ആരുടെയെങ്കിലും മനസ്സിന്‍റെ ഉള്ളില്‍ മറഞ്ഞു കിടന്നിരുന്ന മഴക്കാല മോഹാങ്ങള്‍ക്ക് ജീവന്‍ വെക്കുമെന്ന പ്രതീക്ഷയോടെ ഈ ഫോട്ടോസ് ഏവര്‍ക്കുമായി സമര്‍പ്പിക്കുന്നു,,,



                                                 എല്ലാം കലങ്ങിതെളിയാന്‍ വേണ്ടി,,,





                                               മഴയുടെ ചെങ്ങാതിമാര്‍ പുഴയോരത്ത്,,,,


അടിതെറ്റിയാല്‍,,,,



                                                                  പുഴയോട് കൂട്ടു കൂടാന്‍ ,,


                                                                     പ്രതീക്ഷ കൈവിടാതെ,,,


                                                          എല്ലാം വെടിപ്പാക്കാന്‍ ,,

                                                ഒരു നോക്കു കാണാന്‍,,ഒരു കുടക്കീഴില്‍,,


    അടുത്ത മഴക്കു കാതോര്‍ത്ത്,,,


                                                                മഴവെള്ളത്തിനെന്തു റോഡ്,,,
   


                                                          മഴക്കു ശേഷമുള്ള ശാന്തത,,,

 തപ്പി നോക്കട്ടെ വല്ലതും കിട്ടിയാലോ,,,


                   

                     എല്ലാവര്‍ക്കും നന്ദി,,,,,  പുതിയ വിശേഷങ്ങളുമായി വീണ്ടും കാണാം,,,,,,

NB :-ഫോട്ടോകള്‍ അയച്ചു തന്നത് അബ്ദുല്‍ ലത്തീഫ് പാഴൂര്‍



2012 മാർച്ച് 2, വെള്ളിയാഴ്‌ച

മലര്‍‌വാടി വാര്‍ഷികം,,,


      ഏകദേശം നാലു വര്‍‌ഷങ്ങള്‍ക്കു മുന്‍പ് പ്രദേശത്തെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടേയും ചെറുപ്പക്കാരുടെയും കൂട്ടായ്മയില്‍ നരിക്കുളം ബദര്‍ ജുമാമസ്ജിദിനു സമീപം തുടങ്ങിയതാണ് മലര്‍‌വാടി ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്.അന്നുതൊട്ട് പ്രദേശത്തെ ദൈന്യംദിനകാര്യങ്ങളില്‍ തങ്ങളുടെ സാനിധ്യമറിയിച്ച് കൊണ്ട് പ്രദേശവാസികള്‍ക്കിടയില്‍ നിറഞ്ഞു നിന്ന മലര്‍‌വാടിയുടെ നാലാം വാര്‍ഷികം വിവിധ കലാപരിപാടികളോട് കൂടി നാട്ടുകാരുടെ നിറഞ്ഞ സഹകരണത്തോടെ കൊണ്ടാടി.സൂര്യ ടിവി രസികരാജ ഫെയിം ഇടവേള റാഫി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പ്രദേശത്തെ വിവിധ രാഷ്ട്രീയകക്ഷികളിലെ പ്രധിനിധികളും പങ്കെടുത്തു.തുടര്‍ന്നു നടന്ന കോമഡി ഷോയും ഗാനമേളയും ചടങ്ങിന്‍റെ മാറ്റ് കൂട്ടി.നാട്ടുകാരുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് പരിപാടി വന്‍ വിജയമായി.ഗ്രാമീണമേഖലകളില്‍ നടക്കുന്ന ഇത്തരം പരിപാടികള്‍ നാട്ടിലെ സൗഹ്രുദവും പരസ്പര സഹകരണവും ഊട്ടിയുറപ്പിക്കാന്‍ ഉതകുമാറാകട്ടെ,,,,


 ഇനി ഏവര്‍ക്കും വാര്‍ഷികാഘോഷപരിപാടികളിലെ കുറച്ച് ഫോട്ടോസ്,,,,,





                                                               ഫാരിസ്.സി (സെക്രട്ടറി)


                                                         മണികണ്ടപ്രസാദ് (പ്രസിഡന്‍റ്)


                                                ഇടവേള റാഫി (സൂര്യ ടിവി രസികരാജ ഫെയിം)


                                                                      കെടി.സിദ്ദിക്


                                                                   അസ്ക്കര്‍ കോട്ടയില്‍


                                                                      അലി തൊട്ടിയില്‍


                                                                             ഷറഫുദ്ദീന്‍





                                                                        കുഞ്ഞാപ്പു


                                                                        സമീര്‍ പാഴൂര്‍

                                        വാര്‍ഷികാഘോഷ പരിപാടികളില്‍ നിന്നുള്ള ചില നിമിഷങ്ങള്‍,,, 































































































                            വാര്‍ഷിക പരിപാടികളില്‍ മാത്രമൊതുങ്ങാതെ നാട്ടിലെ ജനങ്ങള്‍ക്കുപകാരപ്രദമാകുന്ന ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ കാഴ്ച്ച വെക്കാന്‍ മലര്‍‌വാടിക്കു കഴിയട്ടെയെന്നും അതിനെല്ലാം നാട്ടുകാരുടെ നിറഞ്ഞ സഹകരണമുണ്ടാകട്ടെയെന്നും ആശംസിക്കുന്നു,,,,,
       ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാനും അതു വിജയിപ്പിക്കാനും കഴിഞ്ഞ മലര്‍‌വാടിക്ക് എന്‍റെ അഭിവാദ്യങ്ങള്‍,,,,,
                                 
                                                           പുതിയ വിശേഷങ്ങളുമായി വീണ്ടും കാണാം,,,,,