ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്‍റെ അവബോധം ജനങ്ങളിലെത്തിക്കുന്നതിന്‍റെ
ഭാഗമായ് റെഡ് ആര്‍മി - പാഴൂരിലെ ചെറുപ്പക്കാരുടെ നേത്യത്വത്തില്‍ നടന്ന വ്യക്ഷ തൈ വിതരണം
കുറ്റിപ്പുറം എസ്.ഐ ഉദ്ഘാടനം ചെയ്തു. നിയന്ത്രണമില്ലാതെ പരിസ്ഥിതിക്കെതിരെയുള്ള കടന്നുകയറ്റവും
ചൂഷണവും നടക്കുന്ന ഈ കാലത്ത് ഇത്തരമൊരു പരിപാടിയുമായി വന്ന ചെറുപ്പക്കാര്‍ തീര്‍ച്ചയായും
അഭിനന്ദനമര്‍ഹിക്കുന്നു.ഇത്തരം പരിപാടികളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് പുതുതലമുറ
മുന്നോട്ടു വരികയും പഴയതലമുറക്കാര്‍ അവര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കി കൂടെനില്‍ക്കുകയും
ചെയ്താല്‍ അത് പരിസ്ഥിതിരംഗത്ത് വലിയൊരു വിപ്ലവത്തിനു കാരണമാകും എന്നത് തീര്‍ച്ചയാണ്.
വ്യക്ഷതൈ വിതരണത്തിലെ ചില നിമിഷങ്ങള്‍,,,
നാം വായിക്കുന്ന പുസ്തകങ്ങള്‍ മുന്‍പെപ്പോഴോ മരങ്ങളായിരുന്നു. അത്കൊണ്ട് തന്നെ വായിക്കുന്ന
ഓരോപുസ്തകങ്ങള്‍ക്കും പകരം നമുക്ക് മരങ്ങള്‍ നട്ടുപിടിപ്പിക്കാം..
റെഡ് ആര്‍മി പാഴൂരിലെ ചെറുപ്പക്കാര്‍ക്ക് ഒരായിരം വിപ്ലവാഭിവാദ്യങ്ങള്‍,,,,













അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ