കാരുണ്യത്തിന്‍റെ ഉറവ വറ്റാത്ത ഒരുപാടുപേര്‍
ഇനിയും നമ്മുടെ നാട്ടില്‍ ബാക്കിയുണ്ടെന്ന് തെളിയിക്കുന്നതാണ് നരിക്കുളം-കൊളത്തോള്‍ ഹയാത്തുല്‍
ഇസ്ലാം മദ്രസക്കു സമീപം താമസിക്കുന്ന ബഷീര്‍ മുസ്ലിയാരുടെ മകള്‍ സനിയ്യയുടെ ചികില്‍സക്കായ്
നാട്ടുകാരുടെ കൂട്ടായ്മയിലൂടെയുള്ള ഫണ്ട് ശേഖരത്തിനോടുള്ള ജനങ്ങളുടെ പ്രതികരണം.കാഴ്ചശക്തിയും കേള്‍വിശക്തിയും സംസാരശേഷിയും നഷ്ടപെട്ടു കൊണ്ടിരിക്കുന്ന സനിയ്യ എന്ന ഒന്‍പത് വയസ്സുകാരിയുടെ ചികില്‍സക്കായ് വരുന്ന ഭീമമായ തുകക്ക് തുച്ചമായ വരുമാനത്തില്‍ ജോലിചെയ്യുന്ന മദ്രസാദ്ധ്യാപകനായ ബഷീര്‍ മുസ്ലിയാരുടെ ബുദ്ധിമുട്ടറിഞ്ഞ നാട്ടിലെ ചിലരുടെ അതീവ ശ്രമഫലമായാണ് കക്ഷി രാഷ്ട്രീയഭേദമന്യ വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍കൊള്ളിച്ചുകൊണ്ട് സനിയ്യാ ചികില്‍സ സഹായ സമിതി എന്ന പേരില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചത്. തുടര്‍ന്ന് സനിയ്യ സഹായ സമിതി എന്ന പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ -വളാഞ്ചേരി
ശാഖയില്‍ അക്കൗണ്ട് തുറക്കുകയും വിവരസാങ്കേതിക വിദ്യകളുടെ എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തി
വളരെ നല്ലരീതിയില്‍ മുന്നോട്ട് കൊണ്ട് പോകുകയും ചെയ്തിട്ടുണ്ട്.വിവിധ ദേശക്കാരും വിവിധ രാജ്യങ്ങളില്‍ ജോലിചെയ്യുന്നവരുമായ വലിയൊരു വിഭാഗം പേര്‍
സഹായ ഹസ്തവുമായ് മുന്നോട്ട് വന്നത് വളരെ സന്തോഷകരമായ കാര്യമാണ്. ചികില്‍സ വിജയമാകാനും
സനിയ്യ എന്ന ഒന്‍പത് വയസുകാരിയുടെ നിറമുള്ള സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളച്ച്
സാധാരണകുട്ടികളെ പോലെ സന്തോഷകരമായ ബാല്യം അസ്വദിക്കാന്‍ കഴിയാനും നമുക്കു പ്രാര്‍ത്ഥിക്കാം.ഇതിനായി മുന്നിട്ടിറങ്ങിയവര്‍ക്കും സഹായിച്ചവര്‍ക്കും
അര്‍ഹമായ പ്രതിഫലം ദൈവസന്നിധിയില്‍ നിന്ന് നാഥന്‍ നല്‍കുമാറാകട്ടെ.
ജനകീയ കമ്മിറ്റി രൂപീകരണ വേളയില്‍,,
ജനകീയ കമ്മിറ്റി രൂപീകരണ വേളയില്‍...
ജനകീയ കമ്മിറ്റി രൂപീകരണ വേളയില്‍...
ജനകീയ കമ്മിറ്റി രൂപീകരണ വേളയില്‍...
ജനകീയ കമ്മിറ്റി രൂപീകരണ വേളയില്‍...
ചികിത്സാ നിധിയിലെക്ക് ധനസഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായ്...
ചികിത്സാ നിധിയിലെക്ക് ധനസഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായ്...
കൊളത്തോള്‍ മഹല്ലു കമ്മിറ്റിയുടെ സാക്ഷ്യപത്രം.
സനിയ്യ ചികിത്സാ സഹായ സമിതിയുടെആദ്യ പോസ്റ്റർ ശ്രദ്ധയിൽ പെട്ട ഉടനെ തന്‍റെ ഒരുദിവസത്തെ ഓട്ടോ ഓടിയ കാശ് സഹായ സമിതിയിലേക്ക് സംഭാവന ചെയ്ത ഓട്ടോ ജീവനക്കാരനും സോഷ്യൽ മീഡിയയിൽ സജീവ സാനിധ്യവുമായ CM മുസ്ഥഫ കുറ്റിപ്പുറം.
ഒരു വ്യക്തി നല്‍കിയ സഹായധനം ബഷീര്‍ മുസ്ലിയാര്‍ക്ക്
കൈമാറുന്ന പി.കെ സലീം
വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള തുക പേരശന്നൂര്‍ ഹയര്‍ സെക്കണ്ടറി പി.ടി.എ പ്രസിഡന്‍റ് സഹായ സമിതി വൈസ് ചെയര്‍മാന്‍
ഹുസൈന്‍ തൈക്കാട്ടില്‍ന്ന് നല്‍കുന്നു.
നരിക്കുളം കളികൂട്ടുകാര്‍ വാട്സപ്പ് കൂട്ടായ്മയുടെ
സഹായ ധനം ഗ്രൂപ്പ് മെമ്പര്‍ മരക്കാര്‍ ബഷീര്‍ മുസ്ലിയാര്‍ക്ക് നല്‍കുന്നു.
കരുണ ഖത്തര്‍ കൂട്ടായ്മ നല്‍കുന്ന സഹായധനം മെമ്പര്‍ കമറു.സി
കുട്ടിയുടെ പിതാവിനു നല്‍കുന്നു.
പേരശന്നൂര്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന്
പിരിച്ച്കിട്ടിയ തുക സ്കൂള്‍ ലീഡര്‍ ഷഹ്ന സഹായ സമിതി കണ്വീനര്‍ പി.കെ.സലീമിന് നല്‍കുന്നു.
'പരോപകാരമേ പുണ്യം' എന്ന ആപ്തവാക്യം മുറുകെപിടിക്കുന്ന ഒരു സമൂഹം ഉയര്‍ന്നുവരാന്‍
ഇത്തരം കൂട്ടായ്മകള്‍ ഒരു പ്രചോദനമാകട്ടെ.
ഇതിനായി മുന്നിട്ടിറങ്ങിയ എല്ലാവര്‍ക്കും ഒരായിരം അഭിവാദ്യങ്ങളര്‍പ്പിക്കുന്നു. ഇനിയും
ഇത്തരം ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് അശരണരുടെ കണ്ണീരൊപ്പാന്‍ നിങ്ങള്‍ക്ക് എല്ലാവിധ
പിന്തുണയും പ്രഖ്യാപിക്കുന്നു.
NB:ധനസഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ മുകളില്‍ കാണിച്ച അക്കൗണ്ടിലേക്ക് പണമയച്ച് ഭാരവാഹികളുമായി ബന്ധപെട്ട് പണം ലഭിച്ചു എന്നുറപ്പ് വരുത്തുക.



























