2016 ഓഗസ്റ്റ് 16, ചൊവ്വാഴ്ച

സ്വാതന്ത്ര്യദിനാഘോഷം 2016 -മിനര്‍‌വ നരിക്കുളം


വീണ്ടുമൊരു സ്വാതന്ത്ര്യദിനം,,,, മിനര്‍‌വ കലാ സാംസ്കാരിക സമിതി -നരിക്കുളത്തിന്‍റെ നേത്യത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മിനര്‍‌വയുടെ ആദ്യകാല പ്രസിഡന്‍റും പ്രവാസിയുമായ എം.പി.എസ്.അലി (എം.പി.മാനു) പതാക ഉയര്‍ത്തി. തുടര്‍ന്ന് മെമ്പര്‍മാര്‍ മധുരപലഹാര വിതരണം നടത്തി തങ്ങളുടെ സന്തോഷം പങ്കുവെച്ചു.മിനര്‍‌വ മെമ്പര്‍മാരും നാട്ടുകാരും അംഗണവാടി ജീവനക്കാരും കുട്ടികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.


സ്വാതന്ത്ര്യദിനാഘോഷചടങ്ങുകളില്‍നിന്ന്..

 
 

 
 

 
 

 
 

 
 




 
 

 
 

 
 



ജാതിമതവര്‍ഗീയകോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഈ കാലഘട്ടത്തില്‍ തീവ്രവാദത്തിനും വര്‍ഗ്ഗീയതക്കുമെതിരെ നാടിന്‍റെ നന്മക്കുവേണ്ടി ജാതിമതചിന്തകള്‍ക്കതീതമായി ഒറ്റകെട്ടായ് നില്‍ക്കാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ.

മിനര്‍‌‌വ നരിക്കുളത്തിന്‍റെ ഭാരവാഹികള്‍ക്കും മെമ്പര്‍മാര്‍ക്കും ഒരായിരം വിപ്ലവാശംസകള്‍....


 

2016 ജൂൺ 24, വെള്ളിയാഴ്‌ച

സനിയ്യ ചികിത്സ സഹായ സമിതി


കാരുണ്യത്തിന്‍റെ ഉറവ വറ്റാത്ത ഒരുപാടുപേര്‍ ഇനിയും നമ്മുടെ നാട്ടില്‍ ബാക്കിയുണ്ടെന്ന് തെളിയിക്കുന്നതാണ് നരിക്കുളം-കൊളത്തോള്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസക്കു സമീപം താമസിക്കുന്ന ബഷീര്‍ മുസ്ലിയാരുടെ മകള്‍ സനിയ്യയുടെ ചികില്‍സക്കായ് നാട്ടുകാരുടെ കൂട്ടായ്മയിലൂടെയുള്ള ഫണ്ട് ശേഖരത്തിനോടുള്ള ജനങ്ങളുടെ പ്രതികരണം.കാഴ്ചശക്തിയും കേള്‍വിശക്തിയും സംസാരശേഷിയും നഷ്ടപെട്ടു കൊണ്ടിരിക്കുന്ന സനിയ്യ എന്ന ഒന്‍പത് വയസ്സുകാരിയുടെ ചികില്‍സക്കായ് വരുന്ന ഭീമമായ തുകക്ക് തുച്ചമായ വരുമാനത്തില്‍ ജോലിചെയ്യുന്ന മദ്രസാദ്ധ്യാപകനായ ബഷീര്‍ മുസ്ലിയാരുടെ ബുദ്ധിമുട്ടറിഞ്ഞ നാട്ടിലെ ചിലരുടെ അതീവ ശ്രമഫലമായാണ് കക്ഷി രാഷ്ട്രീയഭേദമന്യ വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍കൊള്ളിച്ചുകൊണ്ട് സനിയ്യാ ചികില്‍സ സഹായ സമിതി എന്ന പേരില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചത്. തുടര്‍ന്ന് സനിയ്യ സഹായ സമിതി എന്ന പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ -വളാഞ്ചേരി ശാഖയില്‍ അക്കൗണ്ട് തുറക്കുകയും വിവരസാങ്കേതിക വിദ്യകളുടെ എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തി വളരെ നല്ലരീതിയില്‍ മുന്നോട്ട് കൊണ്ട് പോകുകയും ചെയ്തിട്ടുണ്ട്.വിവിധ ദേശക്കാരും വിവിധ രാജ്യങ്ങളില്‍ ജോലിചെയ്യുന്നവരുമായ വലിയൊരു വിഭാഗം പേര്‍ സഹായ ഹസ്തവുമായ് മുന്നോട്ട് വന്നത് വളരെ സന്തോഷകരമായ കാര്യമാണ്. ചികില്‍സ വിജയമാകാനും സനിയ്യ എന്ന ഒന്‍പത് വയസുകാരിയുടെ നിറമുള്ള സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളച്ച് സാധാരണകുട്ടികളെ പോലെ സന്തോഷകരമായ ബാല്യം അസ്വദിക്കാന്‍ കഴിയാനും നമുക്കു പ്രാര്‍ത്ഥിക്കാം.ഇതിനായി മുന്നിട്ടിറങ്ങിയവര്‍ക്കും സഹായിച്ചവര്‍ക്കും അര്‍ഹമായ പ്രതിഫലം ദൈവസന്നിധിയില്‍ നിന്ന് നാഥന്‍ നല്‍കുമാറാകട്ടെ.


ജനകീയ കമ്മിറ്റി രൂപീകരണ വേളയില്‍,,


ജനകീയ കമ്മിറ്റി രൂപീകരണ വേളയില്‍...


ജനകീയ കമ്മിറ്റി രൂപീകരണ വേളയില്‍...


ജനകീയ കമ്മിറ്റി രൂപീകരണ വേളയില്‍...


ജനകീയ കമ്മിറ്റി രൂപീകരണ വേളയില്‍...


ചികിത്സാ നിധിയിലെക്ക് ധനസഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായ്...


 ചികിത്സാ നിധിയിലെക്ക് ധനസഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായ്...


 കൊളത്തോള്‍ മഹല്ലു കമ്മിറ്റിയുടെ സാക്ഷ്യപത്രം.



സനിയ്യ ചികിത്സാ സഹായ സമിതിയുടെആദ്യ പോസ്റ്റർ ശ്രദ്ധയിൽ പെട്ട ഉടനെ തന്‍റെ ഒരുദിവസത്തെ ഓട്ടോ ഓടിയ കാശ് സഹായ സമിതിയിലേക്ക് സംഭാവന ചെയ്ത ഓട്ടോ ജീവനക്കാരനും സോഷ്യൽ മീഡിയയിൽ സജീവ സാനിധ്യവുമായ CM മുസ്ഥഫ കുറ്റിപ്പുറം.



ഒരു വ്യക്തി നല്‍കിയ സഹായധനം ബഷീര്‍ മുസ്ലിയാര്‍ക്ക്
 കൈമാറുന്ന പി.കെ സലീം


 വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള തുക പേരശന്നൂര്‍ ഹയര്‍ സെക്കണ്ടറി പി.ടി.എ പ്രസിഡന്‍റ് സഹായ സമിതി വൈസ് ചെയര്‍മാന്‍
ഹുസൈന്‍ തൈക്കാട്ടില്‍ന്ന് നല്‍കുന്നു.



നരി‍ക്കുളം കളികൂട്ടുകാര്‍ വാട്സപ്പ് കൂട്ടായ്മയുടെ
സഹായ ധനം ഗ്രൂപ്പ് മെമ്പര്‍ മരക്കാര്‍ ബഷീര്‍ മുസ്ലിയാര്‍ക്ക് നല്‍കുന്നു.



കരുണ ഖത്തര്‍ കൂട്ടായ്മ നല്‍കുന്ന സഹായധനം മെമ്പര്‍ കമറു.സി
കുട്ടിയുടെ പിതാവിനു നല്‍കുന്നു.


പേരശന്നൂര്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന്
പിരിച്ച്കിട്ടിയ തുക സ്കൂള്‍ ലീഡര്‍ ഷഹ്ന സഹായ സമിതി കണ്വീനര്‍ പി.കെ.സലീമിന് നല്‍കുന്നു.



'പരോപകാരമേ പുണ്യം' എന്ന ആപ്തവാക്യം മുറുകെപിടിക്കുന്ന ഒരു സമൂഹം ഉയര്‍ന്നുവരാന്‍ ഇത്തരം കൂട്ടായ്മകള്‍ ഒരു പ്രചോദനമാകട്ടെ.
ഇതിനായി മുന്നിട്ടിറങ്ങിയ എല്ലാവര്‍ക്കും ഒരായിരം അഭിവാദ്യങ്ങളര്‍പ്പിക്കുന്നു. ഇനിയും ഇത്തരം ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് അശരണരുടെ കണ്ണീരൊപ്പാന്‍ നിങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നു.

NB:ധനസഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ മുകളില്‍ കാണിച്ച അക്കൗണ്ടിലേക്ക് പണമയച്ച് ഭാരവാഹികളുമായി ബന്ധപെട്ട് പണം ലഭിച്ചു എന്നുറപ്പ് വരുത്തുക.


2016 ജൂൺ 5, ഞായറാഴ്‌ച

സൗജന്യ വ്യക്ഷതൈ വിതരണം - റെഡ് ആര്‍മി പാഴൂര്‍


ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്‍റെ അവബോധം ജനങ്ങളിലെത്തിക്കുന്നതിന്‍റെ ഭാഗമായ് റെഡ് ആര്‍മി - പാഴൂരിലെ ചെറുപ്പക്കാരുടെ നേത്യത്വത്തില്‍ നടന്ന വ്യക്ഷ തൈ വിതരണം കുറ്റിപ്പുറം എസ്.ഐ ഉദ്ഘാടനം ചെയ്തു. നിയന്ത്രണമില്ലാതെ പരിസ്ഥിതിക്കെതിരെയുള്ള കടന്നുകയറ്റവും ചൂഷണവും നടക്കുന്ന ഈ കാലത്ത് ഇത്തരമൊരു പരിപാടിയുമായി വന്ന ചെറുപ്പക്കാര്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.ഇത്തരം പരിപാടികളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് പുതുതലമുറ മുന്നോട്ടു വരികയും പഴയതലമുറക്കാര്‍ അവര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കി കൂടെനില്‍ക്കുകയും ചെയ്താല്‍ അത് പരിസ്ഥിതിരംഗത്ത് വലിയൊരു വിപ്ലവത്തിനു കാരണമാകും  എന്നത് തീര്‍ച്ചയാണ്.

വ്യക്ഷതൈ വിതരണത്തിലെ ചില നിമിഷങ്ങള്‍,,,


 
 










 
 

 
 

 
 
 









 
 






നാം വായിക്കുന്ന പുസ്തകങ്ങള്‍ മുന്‍പെപ്പോഴോ മരങ്ങളായിരുന്നു. അത്കൊണ്ട് തന്നെ വായിക്കുന്ന ഓരോപുസ്തകങ്ങള്‍ക്കും പകരം നമുക്ക് മരങ്ങള്‍ നട്ടുപിടിപ്പിക്കാം..

റെഡ് ആര്‍മി പാഴൂരിലെ ചെറുപ്പക്കാര്‍ക്ക് ഒരായിരം വിപ്ലവാഭിവാദ്യങ്ങള്‍,,,,
 
 
 
 

2016 ഏപ്രിൽ 24, ഞായറാഴ്‌ച

സൗജന്യ കുടിവെള്ള വിതരണം


       കത്തുന്ന വേനല്‍ ചൂടില്‍ ഇടക്കാലാശ്വാസമായ് നാട്ടുകാര്‍ക്കു കുടിവെള്ള വിതരണം നടത്തി  നരിക്കുളത്തെ ഒരുകൂട്ടം ചെറുപ്പക്കാര്‍ മാത്യകയാകുന്നു. വേനല്‍ ചൂടു കടുത്തതോടെ നാട്ടിലെ  കുളങ്ങളെല്ലാം വറ്റുകയും കിണറുകളിലെല്ലാം വെള്ളം കുറയുകയും ചെയ്തതോടെ കുടിവെള്ളത്തിന് നാട്ടുകാരനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് നരിക്കുളത്തെ യുവാക്കള്‍ മുന്നിട്ടിറങ്ങിയത്. നരിക്കുളത്തെ പ്രവാസികളുടെ 'കളിക്കൂട്ടുകാര്‍' എന്ന വാട്സപ്പ് കൂട്ടായ്മ കുടിവെള്ളവിതരണത്തിനാവശ്യമായ സാമ്പത്തിക സഹായം നല്‍കിയപ്പോള്‍  ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് നരിക്കുളത്ത് രൂപം കൊള്ളുകയും ഒരുപാട് ജനോപകാരങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തി നാട്ടുകാരുടെ മനസ്സില്‍ ഇടം പിടിക്കുകയും ചെയ്ത നരിക്കുളത്തിന്‍റെ സ്വന്തം മിനര്‍വ കലാസാംസ്കാരിക സമിതിയുടെ കര്‍മ്മധീരരായ മെമ്പര്‍മാര്‍ കുടിവെള്ള വിതരണത്തിന് മുന്നിട്ടിറങ്ങി കുടിവെള്ള ക്ഷാമത്തിനു താല്‍ക്കാലിക പരിഹാരമുണ്ടാക്കി നാട്ടുകാരോടുള്ള തങ്ങളുടെ പ്രതിബദ്ധത ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്.തീര്‍ച്ചയായും മറ്റു കലാ സാംസ്കാരിക  സമിതികള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മിനര്‍വയെ മാത്യകയാക്കേണ്ടതാണ്.


കുടിവെള്ള വിതരണത്തിലെ ചില ദ്യശ്യങ്ങളില്‍ നിന്നും,



 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


 
 



 

 

 

 

 

 

 

ഇനിയും ഇതുപോലുള്ള ജനോപകാരങ്ങളായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയട്ടെ,,

മിനര്‍വ കലാ സാംസ്കാരിക സമിതിക്കും 'കളിക്കൂട്ടുകാര്‍' വാട്സപ്പ് ഗ്രൂപ്പിനും ഒരായിരം വിപ്ലവാഭിവാദ്യങ്ങള്‍.