2013 ഓഗസ്റ്റ് 18, ഞായറാഴ്‌ച

സ്വാതന്ത്ര്യദിനാഘോഷം - 2013

മിന‌-ര്‍-വ കലാസാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തേഴാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ രീതിയില്‍ കൊണ്ടാടി.പതാക ഉയര്‍ത്തലിനു ശേഷം ഏവര്‍ക്കും മധുരം വിതരണം ചെയ്ത് തങ്ങളുടെ സന്തോഷം പരസ്പരം പങ്കുവച്ചു.ആഘോഷ പരിപാടിയിലെ ചില നിമിഷങ്ങളില്‍ ചിലത്,,

































പുതിയ വിശേഷങ്ങളുമായി വീണ്ടും കാണാം,,,


2013 ജൂലൈ 31, ബുധനാഴ്‌ച

മിനര്‍‌വ്വ ഇഫ്താര്‍ സംഗമം - 2013

വീണ്ടുമൊരു നോമ്പുകാലം,,വിശ്വാസികള്‍ക്കിത് കഠിന വ്രതത്തിന്‍റെ
നാളുകള്‍..,,നാട്ടിലൊരു നോമ്പ് പെരുന്നാള്‍ കൂടിയിട്ട് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞു,,പ്രവാസിയായതിനു ശേഷമുള്ള ഇത്തരം നഷ്ടങ്ങളുടെ മൂല്യം
വിലമതിക്കാത്തതു തന്നെയാണ്,,,നാട്ടില്‍ മിനര്‍‌വ്വ കലാ-സാംസ്കാരിക സമിതി  യുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം  നാട്ടുകാരുടെയേവരുടേയും സാനിധ്യം കൊണ്ട് ശ്രദ്ധേയമായി,,ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യ ഏവരും പങ്കെടുത്ത ഇഫ്താര്‍ സംഗമം ഒരു സ്നേഹ സംഗമത്തിനുള്ള  വേദികൂടിയായി. തീര്‍ച്ചയായും ഇത്തരം കൂടിച്ചേരലുകള്‍
ഒരു നാടിന്‍റെ പുരോഗതിക്കും ഐശ്വര്യത്തിനും കാര്യമായ പങ്കുതന്നെ
വഹിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ മിനര്‍‌വ്വക്കിനിയും കഴിയട്ടെ എന്നാശംസിച്ച് കൊള്ളുന്നു.

ഇഫ്താര്‍ സംഗമത്തിലെ ചില നിമിഷങ്ങളില്‍ നിന്ന്,,,

       






















































































  " പുലരട്ടെ സ്നേഹം മനസ്സിലെന്നും
   പടരട്ടെ ശാന്തിതന്‍ നാട്ടിലെങ്ങും
   പാരില്‍ തിളങ്ങും താരകം പോല്‍
     പാലൊളിയേകട്ടെ 'മിനര്‍‌വ്വ' യെന്നും "

ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച മിനര്‍വ്വയുടെ എല്ലാ മെമ്പര്‍മാര്‍ക്കും ഒരായിരം അഭിവാദ്യങ്ങള്‍,,,

2013 ജൂൺ 28, വെള്ളിയാഴ്‌ച

വീണ്ടുമൊരു മഴക്കാലം,,

നാട്ടില്‍ വീണ്ടുമൊരു മഴക്കാലം,,,വരണ്ട് കിടന്നിരുന്ന ഭൂമിക്കമ്യതായി നാട്ടില്‍ മഴ ആര്‍ത്തിരമ്പി പെയ്തു കൊണ്ടിരിക്കുന്നു,,ഉമ്മറകൊലായിലിരുന്നു മഴയുടെ സൗന്ദര്യം കണ്‍കുളിര്‍ക്കെ കാണാന്‍,,ആദ്യമഴ പെയ്യുമ്പോഴുള്ള മണ്ണിന്‍റെ മണം ആവോളമാസ്വദിക്കാന്‍,,,പെയ്തൊഴിഞ്ഞ മഴക്കു ശേഷം നിറഞ്ഞു കവിയുന്ന പാടങ്ങളുടെയും തോടുകളുടെയും അരികിലൂടെ നടക്കാന്‍,, കുളങ്ങളില്‍ കൂട്ടുകാരൊത്ത് നീന്തി കുളിക്കാന്‍,,  പ്രവാസിയായതിനു ശേഷം നഷ്ടപെട്ടു കൊണ്ടിരിക്കുന്ന എന്‍റെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍,,, എന്‍റെ സ്വപ്നങ്ങള്‍ക്കു നിറം പകരാന്‍ എന്‍റെ ഗ്രാമത്തിലെ ചില മഴക്കാല ചിത്രങ്ങള്‍ മഴയെ ഇഷ്ടപെടുന്ന ഏവര്‍ക്കുമായി സമര്‍പ്പിക്കട്ടെ,,,





ശ്രീജിത്ത്,,





കുന്താണി പാടം

















ഷാക്കിര്‍


ഷിഹാബ്

കുന്താണി പാടം





അമ്പലക്കുളം



പെയ്തൊഴിഞ്ഞ മഴക്കു ശേഷം





















 അപ്പു



കുളത്തിലൊരു നീരാട്ട്



                             
                               " അറിഞ്ഞിരുന്നില്ല ഞാനെന്‍ ഗ്രാമസൗന്ദര്യം,,,                                                    
                                 അരികിലിരുന്ന നാളുകളിലൊന്നുമേ,,,
                                 അകലങ്ങളിലിരിക്കുമീ വേളയില്‍,,,
                                 അറിയുന്നു ഞാനാ നഷ്ടബോധം,,,"


               പുതിയ വിശേഷങ്ങളുമായി വീണ്ടും കാണാം,,,
ഏവര്‍ക്കും ഒരായിരം നന്ദി,,,