കഴിഞ്ഞ വെക്കേഷനില്‍ നാട്ടില്‍ പോയ സമയത്ത് നടന്ന സംഭവമാണ്.കല്യാണം കഴിഞ്ഞിട്ട് ആദ്യമായി നാട്ടിലെത്തിയതാണ് എന്നതിനാലും കെട്ടിയവള്‍ടെ മുഖം കറുപ്പിക്കല്‍ കാണേണ്ട എന്നതു കൊണ്ടും രാത്രി നേരം ഒരുപാടാകുന്നതിനു മുന്‍പ് എന്നും ഞാന്‍ വീട്ടിലെത്താറുണ്ട്.ഒരു പ്രവാസിയുടെ ലീവിന്‍റെ വില നന്നായ് അറിയാം എന്നതിനാല്‍ കൂട്ടുകാരുടെ കളിയാക്കല്‍ കണ്ടില്ലാന്ന് നടിക്കാറാണ് പതിവ്.അന്നും പതിവുപോലെ ഭക്ഷണം കഴിച്ച് കിടക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് മൊബൈല്‍ റിംഗ് ചെയ്തത്,,, ആരാ ഈ നേരത്തെന്നാലോചിച്ചാണ് ഫോണെടുത്ത് നോക്കിയത്,
,അപ്പുവാണ്,, എന്‍റെ കൂട്ടുകാരന്‍,,,
മുത്തൊ,,, ജ്ജ് എവിടേണ്,,,ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പെ അവന്‍റെ ചോദ്യം വന്നു,,
ഞാന്‍ വീട്ടിലുണ്ട് എന്തെടാ,,,?
ഞമ്മടങ്ങാടിലിവിടൊരു പെരുമ്പാമ്പിനെ പിടിച്ചെടാ,,,
ഹേ,,പെരുമ്പാമ്പോ,,,? ഞാന്‍ ചോദിച്ചു,,,,
ആടാ,, ജ്ജ് ങ്ങട്ട് വായോ,,,ഇവിടെല്ലാരു മുണ്ട്,,,,പിന്നെ അന്‍റെ കയ്യില് ഫോറസ്റ്റേരെ നമ്പറുണ്ടെങ്കി ഒന്നു വിളിച്ചു പറഞ്ഞാളെ...
ആടാ,,,ഞാനിപ്പൊ വരാം,,,,, ജീവിതത്തിലിന്നെവരെ ഒരു പെരുമ്പാമ്പിനെ പിടിച്ചത് കണ്ടിട്ടില്ല,,,, ഏതായാലും നേരിട്ടു കാണാറായല്ലൊ,,, ആ സന്തോഷത്തിലാണ് ഫോണ്‍ കട്ടാക്കിയത്,,,,
എന്താ,,, ആരാ വിളിച്ചത്,,,? പെണ്ണുംപിള്ള ഞമ്മളെ നോക്കി ചോദിച്ചു,,,,
എന്‍റെ മുഖത്തെ സന്തോഷം കണ്ട് വല്യ എന്തോ സംഭവാണെന്ന് ഓള്‍ക്ക് മനസ്സിലായിരിക്കുന്നെന്ന് ആ ചോദ്യത്തില്‍ നിന്നെനിക്ക് മനസ്സിലായി,,,,
എടീ,,, ഞമ്മടങ്ങാടിടവിടൊരു പെരുമ്പാമ്പിനെ പിടിച്ചത്രെ,,, ഞനൊന്ന് പോയി നോക്കിയിട്ട് വരാം,,,അപ്പുവാണ് വിളിച്ചത്.., ഞാന്‍ വളരെ ആവേശത്തിലാണത് പറഞ്ഞത്,,, ഞമ്മളെ നാട്ടുകാരത്ര മോശക്കാരല്ലയെന്നൊന്നറിയട്ടെ,,,,
പക്ഷെ,,, എന്‍റെ പറച്ചിലിലെ ആവേശം അവളുടെ മറുപടിയില്‍ കണ്ടില്ല,,,
അതാപ്പൊ,,,,അയിനിപ്പൊ ങ്ങളെന്തിനാ പോണത്,,, ?
എടി,,,ഈ പെരുമ്പാമ്പിനെയൊന്നും എന്നും കാണാന്‍ പറ്റില്ല,,, വേണെങ്കി നീയും പോരെ,,,
ഹേ,,,ഞാനില്ല,,, ങ്ങളു പോയിട്ട് വേഗം വന്നാമതി,,,,,,ഞ്ഞവിടെ അതിനു കാവലിരിക്കാനൊന്നും നിക്കണ്ട,,,, അവള്‍ടെ ഉത്തരവ് ,,,
ഞാനൊന്നും പറഞ്ഞില്ല,,,എന്തു പറഞ്ഞാലും ഇവരുടെ തലയില്‍ കേറൂലല്ലൊ,,,
ഞ്ഞിപ്പൊ ഫോറസ്റ്റോഫീസിലെ നമ്പര്‍ കിട്ടാനെന്താപ്പൊ ഒരു വഴി,,,, നെരെ കുറ്റിപ്പുറം പോലീസ് സ്റ്റേഷനില്‍ വിളിച്ചു കാര്യം പറഞ്ഞു,,, അവര്‍ ഫോറസ്റ്റോഫീസിലെ നമ്പര്‍ തന്നു,,, രണ്ടു പ്രാവശ്യം റിംഗ് ചെയ്ത ശേഷമാണ് ഫോണെടുത്തത്,,,, കാര്യം സൂചിപ്പിച്ചപ്പൊ തന്നെ അവര്‍ പറഞ്ഞു,,,
ഇന്നു വരാന്‍ പറ്റില്ല ,,, ഒന്നുകില്‍ പെരുമ്പാമ്പിനെ അവിടെ എവിടെങ്കിലും സൂക്ഷിക്കുക,,ഞങ്ങള്‍ നാളെവന്നോളാം,,,,അല്ലെങ്കി ഒരു വണ്ടിവിളിച്ച് വണ്ടൂരിലേക്ക് വരിക,,,
ഒ,,കെ,,,എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു,,,,
ബാക്കിയെല്ലാം അവിടെപ്പോയിട്ടു തീരുമാനിക്കാം,,,
എന്‍റെ സംസാരം കേട്ടിട്ട് ഉമ്മയും ഉപ്പയും എണീറ്റു വന്നിരിക്കുന്നു,,,,
എന്താടാ,,ജ്ജ് ഈ നേരത്ത്എവിടുക്കാ പോണത്,,, ഉമ്മയാണ്,,,
അങ്ങാടിലൊരു പെരുമ്പാമ്പിനെ പിടിച്ചിരിക്ക്‌ണ്,, ഞാന്‍ പോയിനോക്കിവരാം,,,,
മറുപടിക്കു കാത്തു നില്‍ക്കാതെ നേരെ അങ്ങാടിയിലേക്കോടി,,അവിടെ ചെന്നപ്പൊ ,,ഒരു പൂരത്തിനുള്ള ആളുണ്ട്,,,
പാവം പെരുമ്പാമ്പ് അനങ്ങാതെ കിടക്കുന്നു,,,ആരൊ ഒരു വടി കൊണ്ട് പെരുമ്പാമ്പിനെ കെട്ടിയിരിക്കുന്നു,,, തോട്ടില്‍ വെള്ളത്തില്‍ ഒലിച്ചു വന്നതാണത്രെ,,, കുറച്ച് പയ്യന്മാര്‍ ചേര്‍ന്നു പിടിച്ചതാണ്,,,പിടിച്ച പാടെ ഒരു വടിചേര്‍ത്ത് പെരുമ്പാമ്പിനെ കെട്ടുകയും ചെയ്തിരുന്നു,,,, പെരുമ്പാമ്പ് ചത്താല്‍ കേസാകുമെന്നാരൊ പറഞ്ഞത് കേട്ട് പിടിച്ചവര്‍ കുറച്ച് പേര്‍ മെല്ലെ പിന്‍വലിഞ്ഞിരുന്നു,,,ബാക്കിയുള്ളവരും വന്നുചേര്‍ന്നവരെല്ലാം കൂടി പെരുമ്പാമ്പിനെ റോട്ടില്‍ കിടത്തിയിരിക്കുന്നു,,, മൊബൈലില്‍ ഫോട്ടൊയെടുക്കലും ആര്‍പ്പുവിളികളുമവിടെ നിറഞ്ഞു നിന്നു,,,
അപ്പോഴാണ് ഞാനെന്‍റെ ക്യാമറയുടെ കാര്യമോര്‍ത്തത്,,, ഓട്ടത്തിനിടയില്‍ ക്യാമറയെടുക്കാന്‍ മറന്നിരിക്കുന്നു,,, വീട്ടിപ്പോയി എടുക്കുക തന്നെ,,,,, ഷിഹാബിന്‍റെ ബൈക്കും വാങ്ങി വീട്ടി പോയി,,,,, ക്യാമറയെടുക്കാന്‍ റൂമില്‍ കേറിയപ്പൊ പെണ്ണിന്‍റെ മുഖത്ത് ഒരു സന്തോഷം,,,,
ഹും,,,അപ്പൊ,,,ഞാന്‍ പറഞ്ഞതൊക്കെ അനുസരിക്കും അല്ലെ,,,,
എന്ത്യേ,,,? ഞാന്‍ ചോദിച്ചു,,, എനിക്കൊന്നും മനസ്സിലായില്ല,,,,
ഞാന്‍ പറഞ്ഞതോണ്ടല്ലെ വേഗം വന്നത്,,,,?
ഹ,,ഹ,,, എടി പേണ്ണെ ഞാന്‍ ക്യാമറയെടുക്കാന്‍ വന്നതാ,,,, കുറച്ച് ഫോട്ടോയെടുക്കണം,,, ഞാന്‍ പെട്ടെന്നു വരാം,,,
അപ്പൊ,,,ങ്ങളിഞ്ഞും പോകാണ്,,? എന്താച്ചാ കാട്ടിക്കോളിന്‍,,,ഇന്നൊടൊന്നും പറയണ്ട,,,
ഒരു നിമിഷം ക്യാമറയുമായി ഞാന്‍ ശങ്കിച്ചു നിന്നു,,,, പിന്നെ മനസ്സിലോര്‍ത്തു,,,, ഹും,,,ഇവള്‍ടെ മോന്ത കുറച്ചു കഴിഞ്ഞാ തെളിഞ്ഞോളും,,,, പെരുമ്പാമ്പിന്‍റെ ഫോട്ടൊ ഇന്നെടുക്കാന്‍ പറ്റിയില്ലെങ്കി പിന്നെ നടക്കൂല,,,,, ഒന്നും പറയാതെ പുരത്തേക്കിറങ്ങി,,,,
ഏടാ,,,പെരുമ്പാമ്പിനെ ഞങ്ങക്കും കാണാന്‍ പറ്റോ,,,? ഉമ്മയാണ്,,,,,
ആ,,,ങ്ങളും പോരിന്‍,,, ഇവിടെ റോട്ടില്‍തന്നെയാണ്,,,, ഞാന്‍ പറഞ്ഞു,,,,
വീണ്ടുമവിടെയെത്തിയപ്പൊ,,,ആളുകള്‍ പിന്നെയും കൂടിയിരിക്കുന്നു,,,, എന്‍റെ കയ്യില്‍ ക്യാമറകണ്ടപ്പോ എല്ലാരുമൊന്നു ഉശാറായി,,,, ഫോട്ടോക്ക് പോസ് ചെയ്യാനുള്ള തിരക്കായിരുന്നു,,,, പെരുമ്പാമ്പിനും ചെറിയൊരു നാണം വന്നപോലെയെനിക്കു തോന്നി,,,,ചിലപ്പോ വല്ല പെണ്‍പാമ്പുമായിരിക്കും,,
ഇനി നിങ്ങള്‍ക്കായി ഞാനെടുത്ത കുറച്ച് ഫോട്ടോസ്,,,
ഹും,,, കിടക്ക്‌ണ കിടപ്പു കണ്ടില്ലെ,,,,
ഈ കിടപ്പാണൊരു സുഖം,,,,
ഹും,, ഈ പഹയന്‍മാര്‍ പോണ മട്ടില്ലെല്ലൊ,,,,
ഫോട്ടൊ പോസ് - ഷരീഫ് കമ്പത്ത്
ഹും,,,ഞമ്മക്കെന്താ പോസിയാല് - അപ്പു
ഫൊട്ടൊട്ക്കാന്‍ വരട്ടെ,, ഞമ്മളൊന്ന് സ്മയിലട്ടെ - അപ്പുവും ഷിഹാബും
ഞമ്മളുമൊരു ഫോട്ടോക്ക് പോസ് ചെയ്തു,,അതങ്ങട് തെളിഞ്ഞില്ല ,,എടുത്ത പഹയന്‍ ഫ്ലാഷടിച്ചീല,,
പിന്നെ ഞമ്മളിത്തിരി കളറുമുള്ളയാളുമല്ലെ(കറുപ്പെന്താ കളറല്ലെ) എങ്ങനെ തെളിയാ,,,,
ഇതിനിവനെ ഞാന്‍ സമ്മതിച്ച് കൊടുക്കും,,,, കാരണം ഞമ്മളെ കൊണ്ടിത് കഴിയൂല,,,,
ഹും,, ഇതൊക്കെയെന്ത്,,, - ഷരീഫ്
ഇതാണു മോനേ ശരിക്കുള്ള പോസ്,,,, ഒരൊന്നൊന്നര പോസ്,,,,
ഇന്നത്തെ ഫോട്ടോ ഷൂട്ട് കഴിഞ്ഞു,,,,, എല്ലാരും സ്ഥലം കാലിയാക്കാനുള്ള തിരക്കില്‍,,,,
എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴും പൊണ്ടാട്ടിയുടെ മുഖത്തെ പിണക്കം മാറിയിട്ടില്ല,,,,
എടീ,,,, ഞാനെടുത്ത ഫോട്ടോസ് കണ്ടൊ,,,, സൂപ്പറാണ്,,,, വേണെങ്കി നോക്ക്,,,,,,
ഹും,,, ങ്ങടൊരു ഫോട്ടോസ്,,,ക്ക് കാണണ്ട,,,,,
ഹും,,,കാട്ടുകോഴിക്കെന്ത് മകര സംക്രാന്തി,,,,, ഈ പെണ്ണുങ്ങള്‍ടൊരു കാര്യം,,,, ഒന്നും പറയാനും പറ്റില്ല,,, പറയാതിരിക്കാനും പറ്റില്ല,,,,,,, വെറുതെയല്ല,,, പഴമക്കാര്‍ പറയുന്നത്,,,പെണ്ണ് കെട്ടിയാല്‍ കാലുകെട്ടിയെന്ന്,,,,,
അല്ലെങ്കിലും ഇത്തരം പിണക്കങ്ങളൊന്നുമില്ലാതെ എന്തോന്ന് ജീവിതം,,,,
ഏതായാലും പെരുമ്പാമ്പ് ചരിതം തീര്‍ന്നിട്ടില്ല,,,,, പെരുമ്പാമ്പിനെ കൊണ്ടുപോകലൊരു സംഭവായിരുന്നെന്ന് പിറ്റേന്ന് അപ്പുവും,മനോജുമൊക്കെ പറഞ്ഞാണ് ഞാനറിഞ്ഞത്,,,,,
ആ വിശേഷങ്ങള്‍ ഇനിയൊരിക്കലാകാം,,,,
NB :- (പെരുമ്പാമ്പിനെ കൊണ്ടു പോകാന്‍ അപ്പുവും, മനോജും, ഷാക്കിറും, ഷബീറും, ഉമ്മറും, ശ്രീജിയുമെല്ലാം ഒരുപാട് കഷ്ടപെട്ടത്രെ,,,,,,,)