2019, ഓഗസ്റ്റ് 17, ശനിയാഴ്‌ച

പ്രളയബാധിതർക്കൊരു കൈത്താങ്ങ്...

പ്രളയ ബാധിതരെ തങ്ങളാൽ കഴിയുന്ന വിധം സഹായിക്കാൻ മുന്നിട്ടിറങ്ങി മാതൃകയായിരിക്കുകയാണ് നരിക്കുളത്തെ ഒരു പറ്റം യുവാക്കൾ. ദേശവാസികളുടെയെല്ലാം അകമഴിഞ്ഞ പിന്തുണയും സഹകരണവും കൂടിയായപ്പോൾ
ഇരുന്നൂറോളം കുടുംബങ്ങൾക്കുള്ള കിറ്റുകളാണ് രണ്ട് ദിവസത്തിനുള്ളിൽ
സമാഹരിക്കാനായത്.
കളക്ഷൻ മുതൽ ലോഡിങ് വരെ എല്ലാ പ്രവർത്തനങ്ങളിലും മുതിർന്നവരും കുട്ടികളും ഒരു പോലെ പങ്കാളികളായിരുന്നു. ഇത്തരം കൂട്ടായ്മകളാണ് ഒരു നാടിന്റെ കരുത്ത്. സഹായങ്ങൾ അർഹതപെട്ടവർക്ക് എത്തിക്കുന്നതിലൂടെ
ഒരു നാടിന്റെ സ്നേഹവും നന്മയും കൂടിയാണ് ഷെയർ ചെയ്യപ്പെടുന്നത്.
ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.









































ഇതെല്ലാം നമ്മുടെ കടമയും കടപ്പാടുമാണ് എന്നറിയാം എങ്കിലും ഇതിനോട് സഹകരിച്ച എല്ലാവരോടും നന്ദി രേഖപെടുത്തുന്നു.

എത്ര പിന്തിരിപ്പൻ മാർ ഉണ്ടായിട്ടും കാര്യമില്ല. ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ പരോപകാരമേ പുണ്യം എന്ന ആപ്തവാക്യം മുറുകെ പിടിക്കുന്ന വലിയൊരു സമൂഹം കേരളത്തിൽ ഉള്ളിടത്തോളം കാലം ഏതൊരു ദുരന്തത്തെയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.


2017, സെപ്റ്റംബർ 11, തിങ്കളാഴ്‌ച

നരിക്കുളം സഖാക്കൾ...

പണ്ട് മുതലേ ഒരിടതുപക്ഷമനസാണ് കുറ്റിപ്പുറം പഞ്ചായത്തിലെ നരിക്കുളമെന്ന പ്രദേശത്തിന്. തൊട്ടടുത്തുള്ള പ്രദേശങ്ങളിലെല്ലാം എതിർ പാർട്ടിക്കാരായിരുന്നു കൂടുതലെങ്കിലും നരിക്കുളത്തെ സഖാക്കൾക്ക് അതൊന്നും ഒരു വിഷയമായിരുന്നില്ല.ഇടതുപക്ഷത്തിന് വേണ്ടി വാദിച്ചും ഇടതുപക്ഷത്തെ സ്നേഹിച്ചും അവർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.നരിക്കുളത്തെ വിപ്ലവാവേശം ചില സമയത്തു ശാന്തമായൊഴുകുന്ന പുഴപോലെയാണെങ്കിൽ മറ്റുചിലസമയത്ത് ആർത്തിരമ്പുന്ന കടലോളമാകാറുണ്ട്. പ്രത്യേകിച്ച് ഇലക്ഷനുകളടുക്കുമ്പോഴാണത് കൂടുതലും പ്രകടമാവുക. ജയിക്കാൻ സാധ്യത തീരെ കുറവുള്ള ഇലക്ഷനിൽ പോലും ശക്തമായ പ്രചാരണ പരിപാടികളുമായി നരിക്കുളത്തെ സഖാക്കൾ  മുന്പിലുണ്ടാകുമായിരുന്നു. മലപ്പുറം ജില്ല രൂപീകരിച്ച് ഏകദേശം മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷമാണ് നരിക്കുളമെന്ന പ്രദേശം ഉൾകൊള്ളുന്ന ഒരു വാർഡിൽ ഇടതുപക്ഷത്തിന് വിജയിക്കാനായത്.കാലഘട്ടം മാറുകയും ഇടതുപക്ഷത്തിന്റെ ആവശ്യകത ജനങ്ങൾ മനസിലാക്കുകയും ചെയ്തതോടെ മറ്റുപല പാർട്ടി കുടുംബങ്ങളിലെ ചെറുപ്പക്കാരും  ഇടതുപക്ഷത്തേക്ക് വന്നു കൊണ്ടിരുന്നു. നരിക്കുളത്തെ ചുവന്നമണ്ണിൽ ഇടതുപക്ഷത്തിന് കൂടുതൽ വേരോട്ടമുണ്ടാകാൻ അത് സഹായിച്ചിട്ടുണ്ട്. ജീവിത പ്രാരാബ്ദ്ധങ്ങൾക്കിടയിൽ ഇടതുപക്ഷത്തിന്റെ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്ഐ ൽ നേത്ര്യസ്ഥാനത്തുണ്ടായിരുന്ന പലരും ജോലിയാവശ്യാർത്ഥം പ്രവാസ ലോകത്തേക്ക് പറിച്ചു നടപ്പെട്ടപ്പോൾ പ്രവർത്തനം തീരെ മന്ദഗതിയിലാകുകയും ഒരുവേള പറ്റെ നിലച്ച മട്ടുമായിരുന്നു. പിന്നീടെപ്പോഴോ ഫാസിസ്റ്റു വർഗീയ ശക്തികൾ നരിക്കുളത്തെ മണ്ണിൽ കണ്ണുവെക്കുന്നുവെന്ന തിരിച്ചറിവിൽ അതിനെതിരെ  നരിക്കുളത്തെ സഖാക്കളുടെ വിപ്ലവാവേശം പതിന്മടങ്ങ് ശക്തിയായി ഉയർന്നു വരികയും വർഗീയ ഫാസിസ്റ്റു ശക്തികളെ തങ്ങളുടെ മണ്ണിൽ ഉയർന്നു വരാൻ സമ്മതിക്കില്ലെന്ന ദ്യഡ്ഡനിശ്ചയത്തോടെ പുതിയ യൂണിറ്റ് സെക്രട്ടറിയായി ഷംസീർ ചാഞ്ചാത്തിനെയും പ്രസിഡന്റായി നിയാസ് ഒറുവിലിനേയും തിരഞ്ഞെടുത്ത് കൊണ്ട്  വീണ്ടും നരിക്കുളത്ത് പാർട്ടിപ്രവർത്തനം ശക്തി പെടുത്താനുള്ള നടപടികൾ ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ മുന്നോടിയായി ഓണം പെരുന്നാളിനോടനുബന്ധിച്ച് നരിക്കുളത്തെ പ്രവാസി സഖാക്കളുടെയും നാട്ടിലെ സഖാക്കളുടെയും സഹകരണത്തോടെ ഡിവൈഎഫ്ഐ നരിക്കുളം യൂണിറ്റിന്റെ  നേത്യത്വത്തിൽ ഓണം പെരുന്നാൾ കിറ്റ് വിതരണം ചെയ്യുകയുണ്ടായി. നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയെ തുടർന്ന് അത് വൻവിജയമായി പരിണമിച്ചു. തുടർപ്രവർത്തനങ്ങൾക്ക് നരിക്കുളത്ത് പുതുതായി ആരംഭിച്ച ഡിവൈഎഫ്ഐ യൂത്ത്സെന്ററിന്റെയും അതോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിന്റെയും  ഉത്‌ഘാടനകർമ്മം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് സ:എംബി ഫൈസൽ നിർവഹിച്ചു. പാർട്ടി ലോക്കൽകമ്മിറ്റി സെക്രട്ടറി ബ്രാഞ്ച് സെക്രട്ടറി മറ്റു പ്രാദേശിക നേതാക്കളെല്ലാം സന്നിഹിതരായിരുന്നു. 

ഡിവൈഎഫ്ഐ കർമ്മപരിപാടികളിലെ ചില നിമിഷങ്ങൾ... 


        ഡിവൈഎഫ്ഐ ഓഫീസ് ഉദ്‌ഘാടനം                                         സ:എംബി ഫൈസൽ

           സ:എംബി ഫൈസൽ സംസാരിക്കുന്നു

                ഓണം പെരുന്നാൾ കിറ്റ് വിതരണം

                               

                             

                                   

                             













 ഡിവൈഎഫ്ഐ കൊടിമരം - അമ്പലപ്പടി 



                           പരിസര ശുചീകരണം






















                           നരിക്കുളം സഖാക്കൾ



                            നരിക്കുളം സഖാക്കൾ

                           നരിക്കുളം സഖാക്കൾ

                           നരിക്കുളം സഖാക്കൾ

                             നരിക്കുളം സഖാക്കൾ



                           നരിക്കുളം സഖാക്കൾ

                      പൊതുയോഗത്തിൽ നിന്നും



                              സ:ഉമ്മർ കല്ലിങ്ങൽ

                          നരിക്കുളം സഖാക്കൾ



ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് നിയാസ് ഒറുവിൽ 


ഡിവൈഎഫ്ഐ നരിക്കുളം യൂണിറ്റിന് ഇനിയും ഒരുപാട് നല്ല പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ഇതൊരു പ്രചോദനമാകട്ടെ.വർഗീയ ഫാസിസ്റ്റു ശക്തികൾക്ക്  നരിക്കുളത്തിന്റെ മണ്ണിൽ ഇടമുണ്ടാക്കാതിരിക്കാൻ ശക്തമായ രീതിയിൽ മുന്നോട്ട് പോകുക. 
പ്രവാസി സഖാക്കളുടെ ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ.